പാലത്തുങ്കര: കേരള മുസ്ലിം ജമാഅത്ത് ,എസ് വൈ എസ് പാലത്തുങ്കര യൂണിറ്റിൻ്റെ കീഴിൽ നിർമ്മിച്ച ദാറുൽ ഖൈറിൻ്റെ താക്കോൽദാനം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി നിർവ്വഹിച്ചു. തുടർന്ന് ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കൻ്ററി സുന്നി മദ്റസ അംഗണത്തിൽ വെച്ച് നടന്ന പൊതുസമ്മേളനം അബ്ദുസ്വമദ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ പാലത്തുങ്കര തങ്ങൾ എം മുഹമ്മദ് സഅദി ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭഷണം നടത്തും.എസ് എം.എ സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് അബ്ദുറഷീദ് ദാരിമി, സയ്യിദ് ശംസുദ്ധീൻ ബാ അലവി, സയ്യിദ് ഉവൈസ് അസ്സഖാഫ് ,മുഹമ്മദ് ബഷീർ അർഷദി, പി.കെ അബ്ദുറഹ്മാൻ മാസ്റ്റർ, അംജദ് മാസ്റ്റർ, സുബൈർ സഅദി, ഹസ്സൻ സഅദി, ടി.പി.അബ്ദുസ്സലാം ഹാജി, മിദ്ലാജ് സഖാഫി, കാലടി മുഹമ്മദ് മുസ്ലിയാർ ഫിറോസ് സഅദി, എ.വി മൊയ്ദീൻ കുഞ്ഞി, വി.പി.അബ്ദുല്ല ഹാജി, എം.ആദം കുട്ടി മാസ്റ്റർ, റഫീഖ് ചാലിൽ, പി.വി.അബൂബക്കർ മൗലവി, മുഹമ്മദ് സജീർ നൂറാനി, സാബിത് ഹുമൈദി തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment