കലയുടെ " പെരുങ്കളിയാട്ടത്തിൽ" ചിലമ്പൊലിയുടെ ചിലങ്കച്ചാർത്ത്


മയ്യിലിന്റെ മഹിമയും പെരുമയും നിറഞ്ഞു പതയുന്ന നവരാത്രികൾ . ഫെ. 28 മുതൽ മാർച്ച് 8 വരെ നീളുന്ന ആനന്ദ സായാഹ്നങ്ങൾ, ആഹ്ലാദ രാവുകൾ. കേരള സർക്കാർ സാംസ്ക്കാരിക വകുപ്പിന്റെ കീഴിൽ നടക്കുന്ന "അരങ്ങുത്സവം " അക്ഷരാർഥത്തിൽ "കലാ സാംസ്ക്കാരിക പെരുങ്കളിയാട്ട "മായി മാറി. ലോക മലയാളികളുടെ അഭിമാനതാരങ്ങളായ കലാപ്രതിഭകളും സാംസ്ക്കാരിക സാമ്രാട്ടുകളും മന്ത്രിമാരും MLA മാരും രാഷ്ട്രീയ നേതാക്കളും ധന്യത ചാർത്തിയ വൈവിധ്യമാർന്ന കലാവതരണങ്ങളും സാംസ്ക്കാരിക സദസ്സും .പത്മശ്രീ ഉർവ്വശ്ശി ശോഭനയും, കലൈമാമി നിഗോപികാവർമയും , നടന രോമാഞ്ചം ആശാ ശരത്തും നിറഞ്ഞാടിയ വേദിയിൽ ,ഞങ്ങൾ മയ്യിൽ ചിലമ്പൊലി കലാ വിദ്യാലയത്തിലെ ഇളം പ്രതിഭകൾ - LKG മുതൽ M B B S ന് വരെ പഠിക്കുന്ന കുട്ടികൾ, കഥാകഥനം തൊട്ട് കഥാപ്രസംഗം വരെയും ഉപജില്ല - സംസ്ഥാന A ഗ്രേഡ്, ഭരതനാട്യം കുച്ചുപ്പിടി, നാടോടി നൃത്തം എന്നിവയിൽ ഉപജില്ല , ജില്ലാ തല A ഗ്രേഡ് വാരിക്കൂട്ടിയ ചിലമ്പൊലിയിലെ 51 കലാപ്രതിഭകൾ ഇന്ന് അരങ്ങു ത്സവ വേദിയിൽ ലാസ്യ ചാരുത തീർത്തപ്പോൾ പ്രോത്സാഹനപ്പടക്കങ്ങളായി, അനുമോദന കതിനകളായി സദസ്യരുടെ കൈയടി ഘോഷം ഞങ്ങളെ ധന്യരാക്കുന്നു. നാട്യാചാര്യ മനോജ് കല്യാട്ടിന്റെ സമർഥ ശിക്ഷണത്തിൽ തിളങ്ങി വിളങ്ങിയ മക്കൾക്ക് ഇങ്ങനെയൊര് അവസരം തന്ന സംഘാടകർക്ക് വിനയാന്വിത നന്ദി.
ഈ ചരിത്ര സംഭവത്തിന്റെ സംഘാടക ന്യൂക്ലിയസ്സ് ബിജു കണ്ടക്കൈ, കെ.സി. ഹരികൃഷ്ണൻ മാസ്റ്റർ എന്നിവർ ചേർന്ന് സംഘാടകശാസ്ത്രത്തിന്റെ പുത്തൻ അദ്ധ്യായങ്ങൾ തീർത്തപ്പോൾ അതിലെ തിളങ്ങുന്ന തലവാചകങ്ങളായി മാറിയ എൻ. അനിൽകുമാർ , എ. ബാലകൃഷ്ണൻ ,രനിൽ നമ്പ്രം , ശ്രീജിത്ത്, പ്രസാദ്, പവിത്രൻ.പി. തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ഓടി നടന്ന് ബദ്ധശ്രദ്ധരായ വളന്റിയർമാരും മറ്റ് പ്രവർത്തകരും !
ഇത് ഒരു ചരിത്രസാക്ഷ്യം. മയ്യിലിന് മഹിമയുടെ മയിൽപീലി.
ചിലമ്പൊലിക്ക് ഒരു കനകാവസരം - നന്ദി, നന്ദി, നന്ദി.
പ്രിയപ്പെട്ട മക്കൾക്ക് , മനോജ് മാഷിന് , രക്ഷിതാക്കൾക്ക് - സർവോപരി പ്രോത്സാഹിപ്പിക്കുന്ന നാട്ടുകാർക്ക്.
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്