മണ്ണിന്റെ മണമുള്ള നാട്ടറിവ് പാട്ടുകളുടെ താളത്തിലലിഞ്ഞ് മയ്യിൽ

മയ്യിൽ : നാടൻപാട്ടിന്റെ തുടിപ്പുകൾ  സമ്മാനിച്ച് അതുൽ നറുകരയും സംഘവും. വേദിയെ ഇളക്കിമറിച്ച സംഘത്തിനെ നിറഞ്ഞ കയ്യടികളോടെയാണ്  അരങ്ങുത്സവത്തിന്റെ അഞ്ചാം ദിനം വരവേറ്റത്.
സാംസ്‌കാരിക സമ്മേളനം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. പരമ്പരാഗത നാടൻ കലാരൂപങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രാദേശികമായ ഇത്തരം ഫെസ്റ്റുകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്പീക്കർ എ എൻ ഷംസീര്, കെ വി സുമേഷ് എംഎൽഎ, ക്ഷേത്രകലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ  എന്നിവർ മുഖ്യാതിഥികളായി. മനസ്സിൽ തട്ടുന്ന ഗാനങ്ങളുമായി കാഞ്ഞങ്ങാട് രാമചന്ദ്രൻ വേദിയെ സംഗീതസാന്ദ്രമാക്കി.സംഘാടക സമിതി വൈസ് ചെയർമാൻ എൻ അനിൽകുമാർ അധ്യക്ഷനായി.  കെ സി ഹരികൃഷ്ണൻ, ബിജു കണ്ടക്കൈ എന്നിവർ സംസാരിച്ചു. എ ബാലകൃഷ്ണൻ സ്വാഗതവും സി പി നാസർ നന്ദിയും പറഞ്ഞു.

അരങ്ങുത്സവത്തിൽ ഇന്ന് (ഞായറാഴ്ച)

കേരള സർക്കാർ സാംസ്കാരിക വകുപ്പും മയ്യിൽ ജനസംസ്കൃതിയും ചേർന്ന് സംഘടിപ്പിക്കുന്ന മയ്യിലിന്റെ സ്വന്തം ഉത്സവമായ അരങ്ങുത്സവത്തിന്റെ ആറാം ദിനമായ ഇന്ന് (ഞായറാഴ്ച) സിനിമ താരം ആശ ശരത്തും സംഘവും അവതരിപ്പിക്കുന്ന 'ആശാനടനം' അരങ്ങേറും. സാംസ്കാരിക സമ്മേളനം സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എംഎൽഎ, ഫോക്ക്ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ, കെസിസിപിഎൽ ചെയർമാൻ ടി വി രാജേഷ്, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ എന്നിവർ അതിഥികളായെത്തും.








0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്