ജനകീയ പ്രതിരോധ ജാഥ; ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. വൈകിട്ട് അഞ്ചുമണിക്ക് പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം. സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ മുതിർന്ന നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.

രാവിലെ മാസ്കോട്ട് ഹോട്ടലിൽ പൗരപ്രമുഖരുമായി ചർച്ച നടത്തുന്ന എംവി ഗോവിന്ദൻ ശേഷം മാധ്യമങ്ങളെ കാണും. കുന്നത്തുകാൽ, നെയ്യാറ്റിൻകര, കാഞ്ഞിരംകുളം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് പുത്തരിക്കണ്ടത്തേക്ക് ജാഥ എത്തുക. കഴിഞ്ഞമാസം 20ന് കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ 29 ദിവസത്തെ പര്യടനത്തിനൊടുവിലാണ് സമാപിക്കുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്