സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി പത്മ ലക്ഷ്മി

സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ‌ അഭിഭാഷകയായി പത്മലക്ഷ്മി. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് ലക്ഷ്യമെന്ന് പത്മലക്ഷ്മി പറഞ്ഞു. ഞായറാഴ്ച അഭിഭാഷകരായി സനദ് എടുത്ത 1529 പേരിൽ ഒന്നാമതായാണ് പത്മയുടെ പേര് വിളിച്ചത്. 

ചെറുപ്പം മുതലേ അഭിഭാഷകയാകണമെന്നായിരുന്നു ആ​ഗ്രഹം. ഭൗതികശാസ്ത്രത്തിൽ ബിരുദമെടുത്ത ശേഷമാണ് എൽഎൽബി എടുക്കുന്നത്. എൽഎൽബി അവസാന വർഷമാണ്‌ അച്ഛനോടും അമ്മയോടും സ്വന്തം സ്വത്വത്തെക്കുറിച്ച്‌ കൃത്യമായി സംസാരിക്കുന്നത്‌. 

ഇഷ്ടപ്പെട്ട വഴിയിലൂടെ മുന്നോട്ട് പോകാൻ കുടുംബം പിന്തുണ നൽകിയിരുന്നു. എന്തു കാര്യവും നീ ഞങ്ങളോട് ആണ് പറയേണ്ടത് എന്ന് അച്ഛനും അമ്മയും പറഞ്ഞത് വലിയ ആശ്വാസമായെന്നും പത്മ പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്