Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇന്നസന്റിന്റെ നില അതീവഗുരുതരമെന്ന് മന്ത്രി സജി ചെറിയാൻ

ഇന്നസന്റിന്റെ നില അതീവഗുരുതരമെന്ന് മന്ത്രി സജി ചെറിയാൻ

കൊച്ചി: ലേക്‌ഷോർ ആശുപത്രിയിൽ കഴിയുന്ന നടൻ ഇന്നസന്റിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് മന്ത്രി സജി ചെറിയാൻ. കൊച്ചിയിലെ ആശുപത്രിയിൽ മന്ത്രി രാത്രിയെത്തി ഡോക്ടർമാരെ കണ്ടിരുന്നു. ഡോ. വി.പി.ഗംഗാധരന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇന്നസന്റിനെ ചികിത്സിക്കുന്നത്.
ഗുരുതരമായ പല രോഗാവസ്ഥകളും അദ്ദേഹത്തിൽ പ്രകടമാണെന്നു മുൻപു പുറത്തുവന്ന മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്