കയരളം റെഡ്‌സ്‌റ്റാർ സ്‌പോർട്‌സ്‌ ക്ലബ്‌ സംഘടിപ്പിക്കുന്ന കയരളം വോളിക്ക് നാളെ തുടക്കം

കയരളം റെഡ്‌സ്‌റ്റാർ സ്‌പോർട്‌സ്‌ ക്ലബ്‌ സംഘടിപ്പിക്കുന്ന കയരളം വോളി ഞായറാഴ്‌ച തുടങ്ങും. ഒറപ്പടി ഫ്ലഡ്‌ലിറ്റ്‌ ഗ്രൗണ്ടിൽ രാത്രി 7.30ന്‌  ടി.വി രാജേഷ്‌ ഉദ്‌ഘാടനം ചെയ്യും. പരിപാടിയോട് അനുബന്ധിച്ച്‌ മിനി, വനിത, വെറ്ററൻസ്‌ വോളി മത്സരങ്ങളും നടക്കും. ഫൈറ്റേഴ്‌സ്‌ പാണപ്പുഴ, സിആർസി പെരുന്തലേരി, ടാസ്‌ക്‌ മക്രേരി, റെഡ്‌സ്‌റ്റാർ കയരളം, യുവധാര പട്ടാന്നൂർ, പയ്യന്നൂർ കോളേജ്‌, ഹോട്ടൽ സൂൺ ചെക്യാട്ടുകാവ്‌, മട്ടന്നൂർ കോളേജ്‌ എന്നീ ടീമുകളാണ്‌ രൈരു നമ്പ്യാർ സ്‌മാരക വിന്നേഴ്‌സ്‌, അറാക്കൽ കുഞ്ഞിരാമൻ സ്‌മാരക റണ്ണേഴ്‌സ്‌ ട്രോഫികൾക്കായി മാർച്ച് 5 മുതൽ 12 വരെ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുക.

മിനി വോളിയിൽ എകെഎസ്‌ അടുവാപ്പുറം, ബേക്ക്‌ ആൻഡ്‌ ബേക്കറി ചട്ടുകപ്പാറ, എകെജി നിടുകുളം, ചാമ്പ്‌സ്‌ കച്ചേരിപ്പറമ്പ്‌, ഐസിസി ചെക്കിക്കുളം, റെഡ്‌സ്‌റ്റാർ കയരളം എന്നീ ടീമുകളും പങ്കെടുക്കും. ഏഴിന്‌ വനിതാ വോളി സ്പോർട്സ് ഡിവിഷൻ കണ്ണുരും സ്പോർട്സ് സ്കൂൾ കണ്ണൂർ തമ്മിൽ, ഒമ്പതിന്‌ വെറ്റൻസ്‌ വോളിയിൽ ടാസ്‌ക്‌ മക്രേരിയും സിക്‌സേഴ്‌സ്‌ കുറ്റ്യാട്ടൂരും ഏറ്റമുട്ടും.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്