നൂറിന്റെ നിറവിൽ ശബരീശ ദർശനം പൂർത്തിയാക്കി പ്രകാശൻ മാസ്റ്റർ

ശബരിമല: നൂറ് തവണ പതിനെട്ടാം പടി കയറി ശബരിമല അയ്യപ്പ ദർശനം നടത്തി ആത്മസായൂജ്യം നേടി മടങ്ങുകയാണ് കണ്ണാടിപ്പറമ്പ് പുലൂപ്പിയിലെ "ശബരി"യിൽ കൊളങ്ങരേത്ത് പ്രകാശൻ മാസ്റ്റർ. കണ്ണാടിപ്പറമ്പ് പള്ളേരി മാപ്പിള എൽ.പി.സ്കൂളിലെ റിട്ടയേർഡ് ഹെഡ്മാസ്റ്ററാണ്. 1978 ലാണ് കടവത്ത് കുഞ്ഞമ്പു ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ആദ്യമായി ശബരിമല തീർത്ഥാടനത്തിനു പോയത്. പിന്നീട് എല്ലാവർഷവും യാത്ര നടത്തുന്നത് ഒരു പുണ്യമായി അദ്ദേഹം കരുതി. ചില വർഷം 12 സംക്രമ പൂജകളിലും ശബരിമലയിലെത്തി. സ്ഥിരം സംഘാംഗങ്ങൾക്ക് പുറമെ മറ്റുള്ളവരുടെ കൂടെയും അദ്ദേഹം  യാത്ര നടത്താറുണ്ട്. ശബരിമല അയ്യപ്പനോടുള്ള അകമഴിഞ്ഞ ഭക്തി തന്നെയാണ് വീട്ടിന് ശബരി എന്ന നാമം നൽകാനുണ്ടായ കാരണം. മക്കളേയും മരുമക്കളേയും ശബരിമല യാത്രയ്ക്ക് ഒപ്പം കൂട്ടി അയ്യപ്പദർശനപുണ്യം അവർക്കും പകർന്നു നൽകിയിട്ടുണ്ട്.
മീന സംക്രമ പൂജക്കായി പതിനാല് പേരടങ്ങിയ സംഘത്തോടൊപ്പമാണ് മാഷ് ശബരിമലയിലെത്തിയത്. ഇത് മാഷുടെ നൂറാമത്തെ യാത്രയാണെന്നറിഞ്ഞ സംഘാംഗങ്ങൾ ശബരിമല അയ്യപ്പ സന്നിധിയിൽ വെച്ചു തന്നെ അദ്ദേഹത്തിന് ഉചിതമായ ആദരവ് നൽകി. കെ.ശ്രീനിവാസനും  ആയാടത്തിൽ അശോകനും  അദ്ദേഹത്തെ പൊന്നാടയണിയിച്ചു. പി.സി. ദിനേശൻ , പി.പി.മധുസൂദനൻ , കെ.രാജേഷ്, എ.അശോകൻ , ടി.അനിൽകുമാർ, കെ.വി.ഉണ്ണികൃഷ്ണൻ , പി.സി. നവനീത്, ഹരിശങ്കർ , ധ്യാൻ കൃഷ്ണ എന്നിവർ ആദരണ ചങ്ങിൽ സംബന്ധിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്