Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ പഞ്ചായത്തിനു അംഗീകാരം

മയ്യിൽ പഞ്ചായത്തിനു അംഗീകാരം

ഇൻഡിഗ്രേറ്റഡ്  ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം( ILGMS) പോർട്ടൽ വഴി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെ ഫയൽ നടപടിക്രമങ്ങൾ കൃത്യതയോടെ നടത്തിയതിനും, പൊതുജനങ്ങൾക്ക് സേവനം ലഭിക്കുന്നതിലെ കാല താമസം ഒഴിവാക്കുന്നതിനും മികച്ച പ്രവർത്തനം കാഴ്ചവച്ചതിനും ജില്ലയിൽ ഒന്നാം സ്ഥാനമാണ് മയ്യിൽ പഞ്ചായത്തിന് ലഭിച്ചിരിക്കുന്നത്. നവംബർ ഡിസംബർ മാസങ്ങളിലെ പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്.ഇതുവഴി പഞ്ചായത്തിനു സംസ്ഥാന  സർക്കാരിന്റെ  മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. രണ്ടു മൂന്നു സ്ഥാനങ്ങൾ യഥാക്രമം പായം പഞ്ചായത്തും പട്ടുവം പഞ്ചായത്തും കരസ്ഥമാക്കി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്