നിർമ്മാണ തൊഴിലാളി യൂനിയൻ മാണിയൂർ വില്ലേജ് സമ്മേളനം

നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് പിരിവ് കാര്യക്ഷമമാക്കുക

ചെക്കിക്കുളം - നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ്സ് പിരിവ് കാര്യക്ഷമമാക്കുകയും ആനുകൂല്യ വിതരണകാലതാമസം ഒഴിവാക്കുകയും ചെയ്യണമെന്ന് നിർമ്മാണ തൊഴിലാളി യൂനിയൻ (CITU) മാണിയൂർ വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. യൂനിയൻ ഏരിയ വൈസ് പ്രസിഡണ്ട് യു.മുകുന്ദൻ ഉൽഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് പി.ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. പി.പ്രശാന്തൻ രക്തസാക്ഷി പ്രമേയവും പി.ഗംഗാധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. വില്ലേജ് സെക്രട്ടറി കെ.രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏറിയ കമ്മറ്റി അംഗം കുതിരയോടൻ രാജൻ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. വില്ലേജ് ജോയിൻ്റ് സെക്രട്ടറി എ.കൃഷ്ണൻ നന്ദി രേഖപ്പെടുത്തി. മാണിയൂർ വില്ലേജ് കമ്മറ്റി വിഭജിച്ച് വേശാല, മാണിയൂർ ഡിവിഷൻ കമ്മറ്റി രൂപീകരിച്ചു. വേശാല ഡിവിഷൻ ഭാരവാഹികളായി സെക്രട്ടറി - കെ.രാമചന്ദ്രൻ

ജോ: സെക്രട്ടറിമാർ - കണ്ടോത്ത് പ്രതീഷ്, ബി.സി.ദിവാകരൻ 

പ്രസിഡണ്ട് - എ.കൃഷ്ണൻ

വൈസ് പ്രസിഡണ്ട് -ബി.ദാമോദരൻ, കെ.വി.പ്രതീഷ്

മാണിയൂർ ഡിവിഷൻ ഭാരവാഹികളായി സെക്രട്ടറി - പി .ഗംഗാധരൻ

ജോ: സെക്രട്ടറി -എം.ബാബുരാജ്, പി.പ്രശാന്തൻ

പ്രസിഡണ്ട് - കുതിരയോടൻ രാജൻ

വൈസ് പ്രസിഡണ്ട് -കെ.പ്രമോദ്, കെ.കെ.ചന്ദ്രൻ
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്