അഴീക്കോട് യുവജനങ്ങൾക്കായി ആധുനിക സംവിധാനങ്ങളോട് കൂടിയ ഹെൽത്ത് ജിം വരുന്നു

നേരത്തെ ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ച് അഴീക്കോട് വൻകുളത്തുവയലിൽ ലൈഫ് ഫിറ്റ്നസ് സെന്ററിന്റെ പ്രപ്പോസൽ നൽകിയിരുന്നു. ബഹു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് കായിക വകുപ്പ് സ്പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ളവരുടെ സംഘം വന്ന് സ്ഥല പരിശോധന നടത്തി സ്ഥലം ജിംനേഷ്യത്തിന് അനുയോജ്യമാണെന്ന് വിലയിരുത്തുകയും വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തു.

ഇന്ന് മന്ത്രി നേരിട്ട് വിളിച്ച് അഴീക്കോട് ആധുനിക സംവിധാനങ്ങളോട് കൂടിയ ഹെൽത്ത് ജിമ്മിന് ഭരണാനുമതി നൽകിയ വിവരം അറിയിച്ചു.

80 ലക്ഷം രൂപ അനുവദിച്ച ബഹു. കായിക വകുപ്പ് മന്ത്രി ശ്രീ അബ്ദുറഹ്മാനും ബഹു. മുഖ്യമന്ത്രിക്കും കായിക വകുപ്പിനും പ്രത്യേകമായ അഭിനന്ദനങ്ങൾ.

Kv Sumesh MLA ✨

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്