ഇന്ത്യൻ നാഷണൽ ലീഗ് വനിതാ വിഭാഗം കണ്ണൂർ ജില്ല കമ്മിറ്റി രൂപീകരിച്ചു

കണ്ണൂർ വൃന്ദാവനം ഓഡിറ്റോറിയത്തിൽ ചേർന്ന നാഷണൽ വുമൺസ് ലീഗ് കണ്ണൂർ ജില്ലാ കൺവെൻഷൻ ഐ എൻ എൽ ജില്ലാ പ്രസിഡണ്ട്‌ താജുദ്ധീൻ മട്ടന്നൂരിന്റെ അധ്യക്ഷതയിൽ ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ സാഹിബ് ഉൽഘാടനം ചെയ്തു. ഐ എൻ എൽ സംസ്ഥാന ട്രെഷറർ ബി ഹംസഹാജി സാഹിബ്‌, വുമൺസ് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഹസീന ടീച്ചർ ,റുക്‌സാന തലശ്ശേരി,മട്ടന്നൂർ നഗരസഭ കൗൺസിലർ വാഹിത,ഹാഷിം അരിയിൽ, എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി 
പ്രസിഡണ്ട്‌: ഫർസീന സിറ്റി ,
വൈസ് പ്രസിഡണ്ട്‌: സഫ്രീന തലശ്ശേരി,
സൈബുന്നീസ്സ
ജനറൽ സെക്രട്ടറി: റുക്‌സാന കെ എം
സെക്രട്ടറി: റുക്‌സാന എൻ, ശബാന എം
ട്രെഷറർ: വാഹിത മട്ടന്നൂർ എന്നിവരെ തെരഞ്ഞെടുത്തു. ഹമീദ് ചെങ്ങളായി സ്വാഗതവും അസ്ലം പിലാക്കീൽ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്