കൃഷ്ണപ്പിള്ള വനിതാവേദിയുടെ മെഗാതിരുവാതിര ശ്രദ്ധേയമായി

മയ്യിൽ: കണ്ടക്കൈ കൃഷ്ണപ്പിള്ള സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം, ഉദയ ആട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംയുക്ത വാർഷികാഘോഷത്തിൻ്റെ ഭാഗമായി അറുപതോളം വനിതകൾ ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര ശ്രദ്ധേയമായി.
വനിതാവേദിയുടെ നേതൃത്വത്തിലാണ് തിരുവാതിരക്കളി അരങ്ങേറിയത്.  
കേരള സാംസ്കാരിക വകുപ്പ് വിജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലൂടെ ഇരിക്കൂർ ബ്ലോക്ക് പരിധിയിലെ കണ്ടക്കൈ സെൻ്ററിൽ പരിശീലനം പൂർത്തിയാക്കിയ വനിതകളാണ് തിരുവാതിരക്കളി അവതരിപ്പിച്ചത്.
കേരള സാംസ്കാരിക വകുപ്പ് ഫെല്ലോഷിപ്പ് ജേതാവും മയ്യിൽ അഥീന നാടക- നാട്ടറിവ് വീട് പ്രസിഡണ്ടുമായ കോറളായി തുരുത്തിലെ ദിൽന കെ തിലകാണ് പരിശീലക.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്