Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മെസി തന്‍റെ ആദ്യകാല ക്ലബ്ബിലേക്ക് മടങ്ങിയേക്കും; സൂചനകളുമായി അ​ഗ്യൂറോ

മെസി തന്‍റെ ആദ്യകാല ക്ലബ്ബിലേക്ക് മടങ്ങിയേക്കും; സൂചനകളുമായി അ​ഗ്യൂറോ

സൂപ്പർ താരം ലയണൽ മെസ്സി തന്‍റെ ആദ്യകാല ഫുട്ബോൾ ക്ലബ്ബായ ന്യൂവെൽ ഓൾഡ് ബോയ്സിലേക്ക് മടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ. മെസ്സിയുടെ അടുത്ത സുഹൃത്തും അർജന്‍റീന സൂപ്പർ താരവുമായ സെർജിയോ അഗ്യൂറോയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഫ്രഞ്ച് സൂപ്പർ ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടിയാണ് മെസ്സി കളിക്കുന്നത്. എന്നാൽ പി.എസ്.ജിയുമായുള്ള കരാർ മെസി പുതുക്കില്ലെന്ന വാർത്തകൾ സജീവമാണ്. ഇതോടെ മെസി തന്‍റെ മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മടങ്ങുമോ എന്ന് ഉറ്റു നോക്കുകയാണ് ആരാധകർ.

ഇതിനിടയിലാണ്, മെസി അദ്ദേഹത്തിന്റെ ബാല്യകാല ക്ലബ്ബായ ന്യൂവെൽ ഓൾഡ് ബോയ്സിലേക്ക് മടങ്ങുന്നത് ഇപ്പോൾ ആലോചിക്കുന്നുണ്ടെന്ന് അഗ്യൂറോ പറഞ്ഞത്. അതേസമയം, ഈ സീസണിൽ പി എസ് ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസിയെ സ്വന്തമാക്കാൻ മറ്റ് ചില ക്ലബുകളും രം​ഗത്തുണ്ട്. ഇതിഹാസ താരം ഡേവിഡ് ബെക്കാമിന്‍റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ക്ലബ്ബായ ഇന്‍റർ മയാമി മെസിയെ ലക്ഷ്യമിട്ടതായി ശക്തമായ സൂചനകളുണ്ട്.

0/Post a Comment/Comments