സംവിധായകന്‍ കെ. വിശ്വനാഥ് അന്തരിച്ചു

തെന്നിന്ത്യൻ സംവിധായകനും ദാദാ സാഹേബ് ഫാൽകെ പുരസ്കാര ജേതാവുമായ കെ.വിശ്വനാഥ് (92) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശങ്കരാഭരണം, സാഗര സംഗമം തുടങ്ങി തെലുങ്കിലും തമിഴിലും ഹിന്ദിയിലും സൂപ്പർഹിറ്റ് സിനിമകളെടുത്ത കെ.വിശ്വനാഥിന് 5 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.യാരടി നീ മോഹിനി, ലിംഗ, ഉത്തമ വില്ലൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. 1992ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2016ലാണു ദാദാ സാഹേബ് ഫാൽകെ പുരസ്കാരം ലഭിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്