കാർഷിക പ്രവർത്തനം നേരിട്ടറിയാൻ: സംസ്ഥാന ആസൂത്രണ ബോർഡ് സംഘം മയ്യിലിൽ എത്തി

വർഷങ്ങളായി കൃത്യതാ കൃഷി രീതിയിലൂടെ മയ്യിൽ അരി ഉത്പാദക കമ്പനി നടപ്പാക്കുന്ന കാർഷിക സംഘാടനം മാതൃകാപരമാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ രാമചന്ദ്രൻ പറഞ്ഞു. കമ്പനി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ നേരിട്ട്‌ മനസ്സിലാക്കാൻ കാർഷിക വിദഗ്‌ധർ ഊൾപ്പെടുന്ന സംഘമെത്തി.

മികച്ച കൃത്യതാ കൃഷിരീതികൾ നടപ്പാക്കുന്ന അരയിടം പാടശേഖരം, പ്രാദേശിക അന്തരീക്ഷ മാറ്റങ്ങൾ നിരീക്ഷിക്കുന്നതിന് ഉള്ള കാർഷിക കാലാവസ്ഥാ പഠന കേന്ദ്രം, പ്രാദേശിക ധാന്യപ്പുരകൾ, സംരഭക യൂണിറ്റ്, കീഴാലം പാടശേഖരം, മൂല്യവർധിത ഉത്‌പന്ന യൂണിറ്റ് എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. തുടർന്ന് കർഷകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.

കർഷക കൂട്ടായ്മകളുടെ ശക്തിപ്പെടുത്തൽ ലക്ഷ്യമിട്ടാണ് സന്ദർശനം. സംസ്ഥാന ആസൂത്രണ ബോർഡ് അഗ്രി ചീഫ് എസ്.എസ്. നാഗേഷ്, ഡോ. ഹർഷൻ, കണ്ണൂർ കെ.വി.കെ മേധാവി ഡോ. ജയരാജ്, സഹകരണ പരിശീലന കേന്ദ്രം ഡയറക്ടർ ഡോ. എം. വി ശശികുമാർ, കൃഷി ഓഫീസർ എസ് പ്രമോദ്, പഞ്ചായത്ത് അംഗങ്ങൾ, കമ്പനി മാനേജിങ്ങ് ഡയറക്ടർ ടി.കെ ബാലകൃഷ്ണൻ, ചെയർമാൻ കെ.കെ രാമചന്ദ്രൻ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്