ഐഎസ്എൽ; ഒഡീഷയ്ക്ക് തിരിച്ചടി, ജംഷഡ്പുർ എഫ്സിയോട് 2–0ന് തോറ്റു

ഒഡീഷ: ഐഎസ്എല്ലിലെ അവസാന ലീഗ് മത്സരത്തിൽ ഒഡീഷയ്ക്ക് തിരിച്ചടി. ജംഷഡ്പൂർ എഫ്സിയോട് 2-0നായിരുന്നു ഒഡീഷയുടെ തോൽവി. ഹാരി സോയർ (61), ഋത്വിക് ദാസ് (63) എന്നിവരാണ് ജംഷഡ്പൂരിനായി ഗോളുകൾ നേടിയത്. നിലവിൽ ആറാം സ്ഥാനത്താണ് ഒഡീഷ. ബെംഗളൂരു എഫ്സിക്കെതിരായ ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഗോവ പ്ലേ ഓഫിലേക്ക് യോഗ്യത നേടും. ബെംഗളൂരു ജയിക്കുകയോ സമനില നേടുകയോ ചെയ്താൽ ഒഡീഷ മുന്നേറും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്