കണ്ണാടിപ്പറമ്പ് വയത്തൂർ കാലിയാർ ക്ഷേത്ര ത്തിൽ ശിവരാത്രി ആഘോഷം ശനിയാഴ്ച

കണ്ണാടിപ്പറമ്പ്: വയത്തൂർ കാലിയാർ (ശിവ) ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം 18ന് ശനിയാഴ്ച രാവിലെ മുതൽ ആരംഭിക്കും. രാവിലെ പഴക്കുല സമർപ്പണം, വിശേഷാൽ പൂജകൾ, ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ശിവ സഹസ്രനാമ പാരായണം, വൈകുന്നേരം ദീപാരാധന, ഇളനീരഭിഷേകം, ശിവപൂജ, പാനകവിതരണം എന്നിവ ഉണ്ടായിരിക്കും. പഴക്കുലകൾ ശനിയാഴ്ച രാവിലെ പത്തിന് മുൻപായി സമർപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ എം.മനോഹരൻ അറിയിച്ചു. പൂജകൾക്ക് ശേഷം ക്ഷേത്രം വേദിയിൽ ഡോക്ടർ നിജിഷ നാരായണൻ അവതരിപ്പിക്കുന്ന കരോക്കെ സംഗീത സന്ധ്യ തുടർന്ന് ശ്രേയ കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ ടീം ചിലങ്ക ചേലേരിമുക്ക് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി എന്നിവ ഉണ്ടായിരിക്കും. വിശേഷാൽ പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്