ഉഗ്രൻ പൂവൻ കോഴി ലേലം നാളെ: കുറ്റ്യാട്ടൂർ കെ എ കെ എൻ എസ് എ യു പി സ്കൂളിൽ

ഫെബ്രുവരി 16ന് നടക്കുന്ന കുട്ടിച്ചന്തയുടെ
വിളംബരമായി നടത്തുന്ന ഒരു ഉഗ്രൻ പൂവൻ കോഴി ലേലം നാളെ നടക്കും.
എൽ കെ ജി മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾ ലേലത്തിൽ പങ്കെടുക്കും. ലേലം വിളിക്കാൻ ഉദ്ദേശിക്കുന്ന തുക എഴുതി സ്കൂൾ പോസ്റ്റ്‌ ഓഫീസ് വഴി അയക്കേണ്ട തിയതി ഇന്ന് അവസാനിച്ചു. എഴുതിയിട്ട തുകയ്ക്ക് തുല്യമായ കളിനോട്ടുകൾ കൊണ്ട് വന്നാണ് കുട്ടികൾ ലേലം വിളിച്ചെടുക്കേണ്ടത് എന്നതാണ് ലേലത്തിന്റെ പ്രേത്യേകത.16ന് നടക്കുന്ന കുട്ടിച്ചന്തയിൽ കുട്ടികൾ ഉത്പാദിപ്പിച്ച വിഭവങ്ങളാണ് വില്പനയ്ക്കെത്തുന്നത്. പഴയകാല ബാർട്ടർ സംവിധാനം കുട്ടിച്ചന്തയിൽ ഉണ്ടാകും. പ്രായോഗിക ഗണിതപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായകമാണ് ലേലവും കുട്ടിച്ചന്തയുമെന്ന് പ്രധാനാധ്യാപിക കെ കെ അനിത ടീച്ചർ പറഞ്ഞു. ലേലം എന്ന രൂപത്തെ കുട്ടികൾക്ക് പരിചയപെടുത്തുക എന്ന ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ട്.ഒരു ഉഗ്രൻ പൂവൻ കോഴിയെ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് കുട്ടികളെല്ലാവരും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്