കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി മയ്യിൽ CDS ന്റെ നേതൃത്വത്തിൽ വിളംബരഘോഷയാത്ര സംഘടിപ്പിച്ചു


കുടുംബശ്രീ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി മയ്യിൽ CDS ന്റെ നേതൃത്വത്തിൽ വിളംബരഘോഷയാത്ര സംഘടിപ്പിച്ചു. മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിച്ച ഘോഷയാത്ര മയ്യിൽ ബസ് സ്റ്റാൻഡിൽ സമാ പിച്ചു. വിവിധ അയൽക്കൂട്ടത്തിൽ നിന്നായി അഞ്ഞൂറോളം പേർ ഘോഷയാത്ര യിൽ പങ്കെടുത്തു. ജനുവരി 26 നു മുഴുവൻ അയൽക്കൂട്ടങ്ങളിലും ചുവട് 2023എന്ന അയൽക്കൂട്ട സംഗമം നടത്തും. വിളംബരഘോഷയാത്രക്ക് CDS ചെയർ പേഴ്സൺ വി പി രതി. വൈസ് ചെയർ പേഴ്സൺ സിന്ധു എന്നിവർ നേതൃത്വം നൽകി. മയ്യിൽ ബസ് സ്റ്റാൻഡിൽ നടന്ന പൊതു യോഗത്തിൽ ചെയർ പേഴ്സൺ വി പി രതി സ്വാഗതം പറഞ്ഞു. മയ്യിൽ ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം വി അജിത ഉത്ഘാടനം ചെയിതു. പഞ്ചായത്ത് അംഗങ്ങളായ സുചിത്ര, ശാലിനി, എം പി സന്ധ്യ, സതിദേവി, പി പ്രീത, സി കെ പ്രീത സത്യഭാമ എന്നിവർ പങ്കെടുത്തു. ചുവട് 2023 ന്റെ പഞ്ചായത്ത് തല ഉദ്ഘാടനം 26 നു 11.30 നു അടയടത്തുചിറയിൽ നടക്കും.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്