വാർഷികാഘോഷം സംഘാടകസമിതി രൂപീകരിച്ചു

കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിന്റെ നേതാവും മുൻ എംഎൽഎയും ആയിരുന്ന പാച്ചേനി കുഞ്ഞിരാമന്റെ നാമധേയത്തിൽ കയരളം മേച്ചേരിയിലെ പാച്ചേനി കുഞ്ഞിരാമൻ സ്മാരക വായനശാലയുടെയും, എവർ ഷൈൻ സ്പോർട്സ്&ആർട്സ് ക്ലബ്ബിന്റെയും സംയുക്ത വാർഷികാഘോഷത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി യോഗം മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്  ഉദ്ഘാടനം ചെയ്തു.ടി ഷജയ് അധ്യക്ഷത വഹിച്ചു.പി പി നാരായണൻ ഇ കെ കുഞ്ഞനന്തൻ,എം പി പ്രകാശ് കുമാർ, പ്രജുൽ എ ഇ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ രവി  മാണിക്കോത്ത് (ചെയർമാൻ )ടി ഷജയ് (കൺവീനർ) പി പി നാരായണൻ (വൈസ് ചെയർമാൻ) പ്രജീഷ് എം വി (ജോ.കൺവീനർ) വാർഷികാഘോഷം ഏപ്രിൽ രണ്ടാം വാരത്തിൽ നടത്താൻ തീരുമാനമായി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്