കെ.കെ അനുസ്മരണം

മയ്യിൽ: കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കെ കെ അനുസ്മരണ പ്രഭാഷണം  പുകസ സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി എം.കെ മനോഹരൻ നിർവഹിച്ചു. സമൂഹത്തിലെ  മനുഷ്യരുടെ തുല്യതക്ക് വേണ്ടിയുള്ള  ഇടപെടലാണ്  കെ.കെ യുടെ ജീവിതം. മനുഷ്യരെ സമന്വയത്തിലൂടെ  യോജിപ്പിക്കാനാണ് അദ്ദേഹം  ശ്രമിച്ചത്.  തന്റെ നാട്ടിലെ സഹകരണ , കായിക, സാംസ്കാരിക മേഖലകളിലെല്ലാം അദ്ദേഹം സജീവമായി ഇടപെട്ടു. അത്രമേൽ നല്ല കാലമല്ലാത്ത ഇന്ന് , പല മതിലുകൾക്കുള്ളിലായ മനുഷ്യരെ ഒരുമിച്ചു നിർത്താൻ കെ.കെ യുടെ ഓർമ്മകൾ നമുക്ക് കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ.ബാലകൃഷ്ണൻ, പി.വി ശ്രീധരൻ മാസ്റ്റർ, കെ  ശ്രീധരൻ മാസ്റ്റർ, രാധാകൃഷ്ണൻ മാണിക്കോത്ത്, വി.പി ബാബുരാജ്, സതീഷ് തോപ്രത്ത്, സി.സി രാമചന്ദ്രൻ , കെ.കെ ദിവാകരൻ,പി.കെ ഗോപാലകൃഷ്ണൻ മാസ്റ്റർ  എന്നിവരും കെ കെയെ ഓർത്തെടുത്തു സംസാരിച്ചു.ചടങ്ങിൽ കെ.കെ ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്