സതീശന്‌ പുത്തൻ കാർ; കാലപ്പഴക്കം പറഞ്ഞ്‌ മാധ്യമങ്ങൾ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വി ഡി സതീശന്‌ ഇനി പുത്തൻ ഇന്നോവ. രണ്ടര ലക്ഷം കിലോമീറ്റർ ഓടിയ 2017 മോഡൽ ഇന്നോവ കാർ മാറ്റി നൽകണമെന്ന സതീശന്റെ കത്ത്‌ പരിഗണിച്ചാണ്‌ ടൂറിസം വകുപ്പ്‌ പുതിയ ക്രിസ്റ്റ അനുവദിച്ചത്‌. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ പ്രതിപക്ഷ നേതാവായിരുന്ന രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ നൽകിയ പുതിയ കാറാണ്‌ സതീശന്‌ കൈമാറിയത്‌.

വിഐപി വാഹനങ്ങളുടെ പഴക്കവും ഓടിയ കിലോമീറ്ററും പരിഗണിച്ചാണ്‌ പുതിയത്‌ അനുവദിക്കുക. മുഖ്യമന്ത്രിക്കും ഖാദി ബോർഡ്‌ ചെയർമാനുമടക്കമുള്ളവർക്ക്‌ പഴയ വാഹനങ്ങൾ മാറ്റിയത്‌ ഇങ്ങനെയാണ്‌. അന്ന്‌ ധൂർത്താണെന്ന്‌ പ്രചരിപ്പിച്ച മാധ്യമങ്ങൾ സതീശന്‌ വാഹനം നൽകിയപ്പോൾ മൗനത്തിലാണ്‌. പഴക്കവും കിലോമീറ്റർ ചട്ടങ്ങളുമെല്ലാമാണ്‌ മാധ്യമങ്ങൾക്ക്‌ പ്രിയം. ഇതേ മോഡൽ കാറാണ്‌ ഖാദി ബോർഡ്‌ ചെയർമാൻ പി ജയരാജന്‌ വാങ്ങിയത്‌. എന്നാൽ, ബുള്ളറ്റ്‌ പ്രൂഫ്‌ കാർ വാങ്ങാൻ 35 ലക്ഷം രൂപ അനുവദിച്ചെന്നായിരുന്നു ഒരു വിഭാഗം മാധ്യമങ്ങളുടെ ആക്ഷേപം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്