Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അന്ധവിശ്വാസവും അനാചാരവും കോവിഡിനെ വെല്ലുന്ന വൈറസ്സുകൾ; വേശാല നവോദയ ഗ്രന്ഥാലയത്തിന്റെ സാംസ്ക്കാരിക സായാഹ്നം

അന്ധവിശ്വാസവും അനാചാരവും കോവിഡിനെ വെല്ലുന്ന വൈറസ്സുകൾ; വേശാല നവോദയ ഗ്രന്ഥാലയത്തിന്റെ സാംസ്ക്കാരിക സായാഹ്നം

ലോകരാഷ്ട്രങ്ങൾക്ക് മാതൃക തീർക്കുന്ന കേരളം, നാരായണഗുരുവും, ഡോ. പൽപ്പുവും, ചട്ടമ്പിസ്വാമികളും, ഏകെ.ജിയും .... സൃഷ്ടിച്ച കേരളം ഇന്ന് ഇലന്തൂരിലെ വീട്ടമ്മയും, കണ്ണൂർ സിറ്റിയിലെ കൊച്ചു ബാലികയും..... അടങ്ങുന്ന അന്ധവിശ്വാസ - ആഭിചാര കൊലപാതകങ്ങളിൽ വിറങ്ങലിച്ചു നില്ക്കുമ്പോൾ അതിനെതിരെ " ഉത്തിഷ്ഠത : ജാഗ്രത: " എന്ന വിവേക സൂക്തത്തിന്റെ പൊരുളറിയാനായി ഒരു സംഗമം. വേശാല നവോദയ ഗ്രന്ഥാലയത്തിന്റെ സാംസ്ക്കാരിക സായാഹ്നം. പ്രൗഢമായ സദസ്സ്, ചിട്ടയാർന്ന സംഘാടനം! മണിക്കൂറുകൾ സാകൂതം ഇരുന്ന വീട്ടമ്മമാരും യുവതീ യുവാക്കളും വ്യത്യസ്ത തൊഴിൽ മേഖലകളിൽ പ്പെട്ട മുതിർന്നവരും, വിദ്യാർഥികളും അടങ്ങുന്ന ഗ്രാമീണതയുടെ നാട്ടകമായ സദസ്സിൽ സംസാരിക്കാൻ ഏറെ സന്തോഷം തോന്നി. ഒപ്പം കലോത്സവ പ്രതിഭകൾക്കും LSS, USS വിജയി കൾക്കും സ്നേഹോപഹാരം നല്കാനും അവസരം ലഭിച്ചത് ഏറെ ആഹ്ലാദവും ആനന്ദവും നല്കി. സംഘാടകർക്കും എന്നെ ക്ഷണിച്ച, ശ്രവിച്ച സുമനസ്സുകൾക്കും ഹൃദയപൂർവ്വം നന്ദി.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്