ഉത്തര കേരള തെരുവ് നാടക മത്സരം കരിങ്കൽക്കുഴിയിൽ

      ഡി വൈ എഫ് ഐ കൊളച്ചേരി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 2023 മാർച്ച്‌ 5 ന് സംഘടിപ്പിക്കുന്ന ഉത്തര കേരള തെരുവ് നാടക മത്സരത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. കരിങ്കൽകുഴി പാടിക്കുന്ന് രക്തസാക്ഷി മന്ദിരത്തിൽ വച്ച് ചേർന്ന യോഗം ഡി വൈ എഫ് ഐ മയ്യിൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് വിഷ്ണു പി പി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി സി അഖിലേഷ് സ്വാഗതം പറഞ്ഞു. മേഖല പ്രസിഡന്റ് സി സജിത്ത് അധ്യക്ഷനായി. കെ രാമകൃഷ്ണൻ മാസ്റ്റർ, ശ്രീധരൻ സംഘമിത്ര എന്നിവർ സംസാരിച്ചു. സംഘാടക സമിതിയുടെ ചെയർമാൻ ആയി സി രെജു കുമാറിനെയും കണിവീണറായി സി അഖിലേഷിനെയും തെരഞ്ഞെടുത്തു. വൈസ് ചെയർമാൻമാരായി എം വി ഷിജിൻ, സി സത്യൻ എന്നിവരെയും ജോയിന്റ് കൺവീനർമാരായി സി സജിത്ത്, പി മുഹമ്മദ്‌ ഷിഹാബ് എന്നിവരെയും തെരഞ്ഞെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്