കലാപ്രതിഭകളെ അനുമോദിച്ചു

സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ കഥാ പ്രസംഗത്തിൽ എ ഗ്രേഡ് നേടിയ ചിലമ്പൊലി കലാവിദ്യാലയത്തിലെ വിഷ്ണുനാഥ് ദിവാകരൻ & ടീമിനേയും കവിതാ രചനയിൽ ഏ ഗ്രേഡ് നേടിയ നവ്യശ്രീയേയും വിവിധ ഇനങ്ങളിൽജില്ലാ ഉപജില്ലാ തലത്തിൽ ഏ ഗ്രേഡ് നേടിയ ചിലമ്പൊലിയിലെ മറ്റ് 22 പ്രതിഭ കളേയും അനുമോദിക്കുന്ന ചടങ്ങ് ചിലമ്പൊലി കലാവിദ്യാലയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.വി. അജിത ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് അനുമോദന ഭാഷണം നടത്തി. വി.വി. അനിത (സ്റ്റാന്റിംഗ് ക:ചെയർമാൻ) പി. സത്യഭാമ (പഞ്ചാ: മെമ്പർ ) വി. മനോമോഹനൻ മാസ്റ്റർ, കെ.പി.രാധാകൃഷ്ണൻ മാസ്റ്റർ, മനോജ് കല്യാട് , രവി നമ്പ്രം , വിവേക .കെ എന്നിവർ ആശംസയർപ്പിച്ചു. കുട്ടികൾ നിയന്ത്രിച്ച ചടങ്ങിൽ അലീഡിറ്റ. ആർ ആധ്യക്ഷ്യം വഹിച്ചു. വൈഗ കെ.കെ. സ്വാഗതവും, ഇഷാൻ ചന്ദ് നന്ദിയും പറഞ്ഞു. ടൗണിൽ പ്രതിഭകളെ ആദരിച്ചു കൊണ്ട് വാദ്യമേളങ്ങളോടെ വിജയനടത്തവുമുണ്ടായിരുന്നു.
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്