കയരളം വോളി മാർച്ച് 5 മുതൽ

കയരളം റെഡ്സ്റ്റാർ സ്പോട്സ് സംഘടിപ്പിക്കുന്ന രൈരു നമ്പ്യാർ സ്മാരക എവർ റോളിങ്ങ് ട്രോഫിക്കും അറാക്കൽ കുഞ്ഞിരാമൻ സ്മാരക റണ്ണേഴ്സ്  ട്രോഫിക്കും  വേണ്ടിയുള്ള കയരളം വോളിബോൾ ടൂർണമെന്റ് മാർച്ച് അഞ്ച് മുതൽ 12 വരെ ഒറപ്പടി ഫ്ളെഡ്ലിറ്റ് ഗ്രൗണ്ടിൽ നടക്കും. ജോളി കാനായി , പയ്യന്നൂർ കോളേജ്, ടാസ്ക് മക്രേരി , യുവധാര പട്ടാനൂർ , മട്ടന്നൂർ കോളേജ്, റെഡ് സ്റ്റാർ കയരളം, സി ആർസി പെരിന്തലേരി, ഹോട്ടൽ സൂൺ ചെക്യാട്ട് കാവ് എന്നീ ടീമുകൾ പങ്കെടുക്കും. മിനി വോളിയുമുണ്ടാകും.

കയരളം  വോളിക്ക്  ലോഗോ ക്ഷണിച്ചു. പതിനാറിനകം ലഭിക്കണം . ഫോൺ : 9656538094,8281685056.

വോളി നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കെ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. പി വി മോഹനൻ ,പി രമേശൻ, കെ സന്തോഷ് , മോഹനൻ കാരക്കീൽ ,പി വി പുരുഷോത്തമൻ, വി സി ഗോവിന്ദൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: പി വി മോഹനൻ (ചെയമാൻ), രവി മാണിക്കോത്ത്, ടി ഗംഗാധരൻ (വൈസ് ചെയർമാന്മാർ), പി രമേശൻ (ജനറൽ കൺവീനർ), കെ സന്തോഷ്,ഇ പി  അഖിൽ (ജോയിന്റ് കൺവീനർ മാർ ) .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്