©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL സഹകരണ പെൻഷൻ കാരുടെ മയ്യിൽ മേഖലാ കൺവൻഷൻ നടന്നു

സഹകരണ പെൻഷൻ കാരുടെ മയ്യിൽ മേഖലാ കൺവൻഷൻ നടന്നു

മയ്യിൽ : കേരള കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മയ്യിൽ മേഖലാ കൺവൻഷൻ 26.1.23 ന് നടന്നു. സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൺവൻഷനിൽ വെച്ച് അസോസിയേഷന്റെ ആദ്യ കാല മെമ്പർമാരായ കെ.കെ.ശ്രീധരൻ (കൊളച്ചേരി ), പി.ശ്രീധര മാരാർ (മയ്യിൽ ), സി. ഗോപാലൻ (മയ്യിൽ ), എന്നിവരെ ആദരിച്ചു. സി.ദാമോദരൻ അദ്ധ്യക്ഷനായി. പി.വിജയൻ, എം.പി. പങ്കജാക്ഷൻ, പി.പി.പ്രഭാകരൻ, കെ.കെ. ശ്രീധരൻ , സി. ഗോപാലൻ, പി. കുഞ്ഞിക്കണൻ എന്നിവർ സംസാരിച്ചു. എൻ.ബാലകൃഷ്ണൻ സ്വാഗതവും പി രവീന്ദ്രനാഥൻ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്