കൊളച്ചേരി ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവം ഏപ്രിൽ 22,23,24 തീയ്യതികളിൽ

കൊളച്ചേരി :- ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം വൈശാഖോത്സവം 2023 ഏപ്രിൽ 22,23,24 തീയ്യതികളിൽ വിവിധ ഉത്സവപൂജാദി കർമ്മങ്ങളോടും,  ആഘോഷപരിപാടികളോടും, കരിമരുന്നു പ്രയോഗത്തോടും കൂടി നടത്തുവാൻ നിശ്ചയിച്ചു. വൈശാഖോത്സവത്തിനായി വിപുലമായ ആഘോഷകമ്മിറ്റി രൂപീകരിച്ചു.

ചെയർമാനായി  ശ്രീ. വത്സൻ കൊളച്ചേരിയും വൈ. ചെയർമാനായി ശ്രീ. സിജു പി പി യും വൈ. ചെയർവുമണായി ശ്രീമതി. സുജിത സുമേഷിനെയും കൺവീനനായി  ശ്രീ. മനീഷ് സാരംഗിയെയും തിരഞ്ഞെടുത്തു.
ജോ. കൺവീനറായി  ശ്രീ. ഷിവിൽ കെയും ജോ. കൺവീനർ (വനിത): ശ്രീമതി. ഗീതയും ട്രഷറായി  ശ്രീ. ഉണ്ണികൃഷ്ണൻ പി വി യെയും തിരഞ്ഞെടുത്തു.

യോഗത്തിന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ്‌ കെ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിപിൻ കെ എം സ്വാഗതം പറഞ്ഞു, ട്രഷറർ പി വി ഉണ്ണികൃഷ്ണൻ ഉത്സവഘോഷങ്ങളെ കുറിച്ചുള്ള വിശദീകരണവും നന്ദിയും പറഞ്ഞു.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്