നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം; ആരാധന മഹോത്സവം

നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആരാധന മഹോത്സവം 2023 ജനുവരി 12,13,14 (വ്യാഴം,വെള്ളി,ശനി) തീയതികളിൽ ദിവസങ്ങളിൽ ക്ഷേത്രം തന്ത്രി ബ്രഹമ്മശ്രീ പൂന്തോട്ടത്ത് പുടയൂർ ഇല്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടത്തുന്നു. 

12.01.2023 വ്യാഴാഴ്ച വൈകുന്നേരം 06.30ന് പൂജനീയ സ്വാമി കൈവല്യാനന്ദ സരസ്വതിയയുടെ നേതൃത്വത്തിൽ വിഷ്ണു സഹസ്രനാമാർച്ചന. തുടർന്ന് 7:15ന് രാഗലയ നാറാത്ത് അവതരിപ്പിക്കുന്ന കരോക്കെ ഭക്തിഗാനമേള.

13.01.2023 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവത്താഴക്കൂവം അളന്ന് തിരുവത്താഴം പൂജ തുടർന്ന് 6:30ന് വന്ദന & പാർട്ടി അവതരിപ്പിക്കുന്ന തിരുവാതിര, വൈദേഹി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും അരങ്ങേറും.

 ഉത്സവദിനമായ 14.01.2023 ശനിയാഴ്ച രാവിലെ 11.30ന് പുതുതായി ചുമതലയേറ്റ ബഹു:മലബാർ ദേവസ്വംബോർഡ് കമ്മീഷണർ ശ്രീ പി നന്ദകുമാറിനും, ബഹു:തലശ്ശേരി ഡിവിഷൻ ചെയർമാൻ ശ്രീ. ടി. കെ.സുനിക്കും ക്ഷേത്രസന്നിധിയിൽ വെച്ച് സ്വീകരണം നൽകും. തുടർന്ന് സോപാനരത്നം കലാചര്യ ശ്രീ പയ്യന്നൂർ കൃഷ്ണമണി മാരാറുടെ ശിഷ്യരുടെ അഷ്ടപദി അരങ്ങേറ്റം.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്