അതിജീവനത്തിന്റെ പെൺ പാഠം പറഞ്ഞ് വിഷ്ണുനാഥും സംഘവും ഒന്നാമത്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മയ്യിൽ 1 M N S GHSS ൽ നിന്നും മത്സരിച്ച വിഷ്ണുനാഥ് ദിവാകരനും സംഘവും HSS കഥാ പ്രസംഗത്തിൽ A ഗ്രേഡോടെ ഉജ്ജ്വല വിജയം നേടി. ഭർത്താവിനാൽ തൊഴിച്ചെറിയപ്പെട്ട് കാലിത്തൊഴുത്തിൽ പെൺകുഞ്ഞിന് ജന്മം നല്കിയ "ചിന്തി " എന്ന മറാഠി പെൺ കുട്ടി, ശ്മശാനത്തിൽ കഞ്ഞി വെച്ച് കൂടിച്ച് ഉറങ്ങി , റെയിൽ സ്റ്റേഷനിൽ യാചിച്ച് നടന്ന്, യാചക കുട്ടി കളെ ഒപ്പം ചേർത്ത് , ആശ്രമം പണിത് 1500 ഓളം അനാഥ മക്കളുടെ വളർത്തമ്മയായി ഒരു ജീവിത പാഠശാലയായി മാറിയ 2021 ൽ പത്മശ്രീ ജേതാവായ സിന്ധുതായിസപ്ക്കൽ എന്ന പെൺകരുത്തിന്റെ കഥയാണ് വിഷ്ണുനാഥ് അവതരിപ്പിച്ച " അനാഥാം ചി യശോദ " എട്ടാം തരം മുതൽ വിവിധ വേദികളിൽ കഥാപ്രസംഗത്തിൽ ഒട്ടേറെ സമ്മാനങ്ങൾ കരസ്ഥമാക്കിയ വിഷ്ണുനാഥിന് മയ്യിൽ ചിലമ്പൊലി കലാവിദ്യാലയം ഡയരക്ടർ രവിനമ്പ്ര മാണ് ശിക്ഷണം നല്കുന്നത്. ഗോകുൽനാഥ്, വൈഷ്ണവ് , സമിൻസാജ് എന്നിവർ പിന്നണിയിൽ . ഭരതനാട്യം, മോണോ ആക്ട് എന്നിവയിലും വിഷ്ണുനാഥ് ജില്ലാ തല ത്തിൽ A ഗ്രേഡ് നേടിയിട്ടുണ്ട്.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്