എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന് വർണശഭളമായ തുടക്കം

മയ്യിൽ:-  ഐ എം എൻ എസ് ജി എച്ച് എസ് എസ് മയ്യിൽ Nടട യൂണിറ്റിൻ്റെ ഈ വർഷത്തെ സപ്തദിന സഹവാസ ക്യാമ്പിന് കയരളം നോർത്ത് എ.എൽ പി. സ്കൂളിൽ വർണശഭളമായ തുടക്കം. വെളിച്ചം 2022 എന്ന പേരിലാണ് ഈ വർഷത്തെ സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നത്.സംസ്ഥാന സർക്കാരിൻ്റെ say no to drugs ലഹരി വിരുദ്ധ പ്രചാരണ പരിപാടിയാണ് ഈ വർഷത്തെ ക്യാമ്പിൻ്റെ മുഖ്യ  ആശയം. ജനപ്രതിനിധികളും ,സംഘാടക സമിതി അംഗങ്ങളും, സാംസ്കാരിക പ്രവർത്തകരും. കുടുംബശ്രീ പ്രവർത്തകരും . വളണ്ടിയർമാരും  പങ്കെടുത്ത  വർണ്ണ ശബളമായ  വിളംബര ജാഥയോടെ ക്യാമ്പ് സമാരംഭിച്ചു.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.റോബർട്ട് ജോർജ് എൻ.എസ്എസ്. പതാകയുയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലഹരിയിലകപ്പെട്ട പുതു തലമുറയെ ജാഗ്രതയോടെ അതിൽ നിന്നും പിൻതിരിപ്പിക്കാനുള്ള സന്ദേശം അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ കുട്ടികൾക്കായ് പകർന്നു നൽകി.Nടട ജില്ലാ കൺവീനർ ശ്രീ.ശ്രീധരൻ കൈതപ്രം കുട്ടികളോടായി എൻ.എസ്. എസ്. സന്ദേശം പങ്കുവെച്ചു. പരിപാടിക്ക് സ്വാഗതം അർപ്പിച്ചു കൊണ്ട് പ്രിൻസിപ്പൾ എം.കെ .  അനൂപ് കുമാർ സംസാരിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ എ.ടി രാമചന്ദ്രൻ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ  രവിമാണിക്കോത്ത്, എ പി 'സുചിത്ര ,ടി.പി പ്രശാന്ത്, എൻ.എസ്.എസ്. . പി. എ.സി. സി.വി .ഹരീഷ് കുമാർ  ,  പി.ടി.എ പ്രസിഡണ്ട് .സി. പത്മനാഭൻ  എന്നിവർ പരിപാടിക്ക് ആശംസയർപ്പിച്ച് സംസാരിച്ചു. വളണ്ടിയർ ലീഡർ മാരായ വിഷ്ണു ദിവാകരൻ , നവ്യ ശ്രീ . കെ.പി. എന്നിവർ ക്യാമ്പിന് നേതൃത്വം നല്കുന്നു .മയ്യിൽ സ്കൂളിലെ  എൻ .എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീ.വി.പി മോഹനൻ നന്ദി പ്രകാശിപ്പിച്ചു.വിദ്യാർത്ഥികളുടെ ബൗദ്ധിക നിലവാരം ഉയർത്തുന്നതിനോടൊപ്പം സാമൂഹ്യ സേവനത്തിന് അവരെ പ്രാപ്തരാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ ക്യാമ്പ് ആരംഭിച്ചത്. തേൻ കനി , ഭാരതീയ o, ഉജ്ജീവനം ,സന്നദ്ധം , നിപുണം, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സുകൾ , നാടകങ്ങൾ , സംഗീത ശില്പം , സൈബർ ബോധവൽക്കരണം , സമദർശൻ , പ്രസംഗ പരിശീലനം , വൃദ്ധജനങ്ങളെ സന്ദർശിക്കൽ , ഹരിത സംസ്കൃതി , ലഹരി വിരുദ്ധ ബോധവൽക്കരണ പാവ വിതരണം, ലഹരി 'വിരുദ്ധ സ്റ്റിക്കർ പതിക്കൽ , തുടങ്ങിയ വിവിധ ങ്ങളായ പരിപാടികൾ ക്യാമ്പിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നു. ജനുവരി  ഒന്നാം തീയ്യതി  ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന സമാപനം സമ്മേളനം മയ്യിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം വി. അജിത ഉദ്ഘാടനം ചെയ്യും .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്