കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ സ്വാമിമാരുടെ വിശേഷാൽ നിറമാല ആഘോഷിച്ചു

കണ്ണാടിപ്പറമ്പ്: ശ്രീധർമ്മശാസ്താ - ശിവക്ഷേത്രത്തിലെ സ്വാമിമാരുടെ വകയുള്ള വിശേഷാൽ നിറമാല ശനിയാഴ്ച രാവിലെ മുതൽ വിശേഷാൽ പൂജകളോടും ചടങ്ങുകളും കൂടി നടന്നു അഷ്ടദ്രവ്യ ഗണപതിഹോമം, ഒറ്റക്കലശം പൂജിച്ച് കലശാഭിഷേകം, പൂജ, വൈകുന്നേരം ദീപാരാധന, നിറമാല, അയ്യപ്പഭജന സംഘത്തിൻ്റെ ഭജന, അത്താഴപൂജ, കർപ്പൂരദീപ പ്രദക്ഷിണം, അന്നദാനത്തോടെ വിശേഷാൽ നിറമാല സമാപിച്ചു. പൂജകൾക്ക് ക്ഷേത്രം മേൽശാന്തിമാരായ ഇ.എൻ.നാരായണൻ നമ്പൂതിരിയും ഇ എൻ ഗോവിന്ദൻ നമ്പൂതിരിയും നിറമാല ചടങ്ങുകൾക്ക് പദ്മനാഭൻ സ്വാമി, രാജേഷ്, സജീഷ്, ഗണേശൻ, രാഗേഷ്, പുരുഷോത്തമൻ മുഖ്യകാർമികത്വം വഹിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്