രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം ഇന്ന്. 24 അക്ബർ റോഡിലെ എഐസിസി ആസ്ഥാനത്താണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കാണുക. ഉച്ചയ്ക്ക് 12.30 നാണ് വാർത്താ സമ്മേളനം. സെപ്തംബർ 7 ന് ഭാരത് ജോഡോ യാത്ര ആരംഭിച്ച ശേഷം ഒൻപതാമത്തെ തവണയാണ് രാഹുൽ ഗാന്ധി വാർത്താ സമ്മേളനം നടത്തുന്നത്. കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര ജനുവരി അവസാനം കശ്മീരിൽ സമാപിക്കും. ഇടവേളയ്ക്ക് ശേഷം ജനുവരി 3 ന് പര്യടനം പുനരാരംഭിക്കുന്ന യാത്ര ഉത്തർപ്രദേശിൽ പ്രവേശിക്കും.അതേസമയം കോണ്‍ഗ്രസില്‍ മടങ്ങിയെത്തും എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഗുലാം നബി ആസാദ്. അത്തരം വാര്‍ത്തകളും ചര്‍ച്ചകളും അടിസ്ഥാനരഹിതമാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി താന്‍ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ തന്നെ അത്ഭുതപ്പെടുത്തുന്നു. സ്ഥാപിത താത്പര്യക്കാരായ ചില നേതാക്കളാണ് വാര്‍ത്തകള്‍ക്ക് പിന്നില്‍ എന്നും ഗുലാം നബി ആസാദ് പറഞ്ഞു.
Post a Comment