©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ശ്രീമദ് ഭാഗവത സപ്താഹവും ആരാധനാ മഹോത്സവത്തിനും തുടക്കമായി

ശ്രീമദ് ഭാഗവത സപ്താഹവും ആരാധനാ മഹോത്സവത്തിനും തുടക്കമായി

ഈശാന മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹവും ആരാധനാ മഹോത്സവത്തിനും തുടക്കമായി

ചേലേരി: ഈശാന മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ഭാഗവത സപ്താഹവും ആരാധനാ മഹോത്സവത്തിനും തുടക്കമായി. ചന്ത്രോത്ത് കണ്ടി മുത്തപ്പൻ ക്ഷേത്ര സന്നിധിയിൽ നിന്നും കലവറ നിറക്കൽ ഘോഷയാത്ര ,ആചാര്യവരണം വളരെ ഗംഭീരമായി വൻ ജനപങ്കാളിത്തതോടെ നടക്കുകയുണ്ടായി. അതിനു ശേഷം ഉദ്ഘാടന സഭ ശ്രീ'വേണുഗോപാലൻ ,ആഘോഷക്കമ്മറ്റി പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ പ്രശസ്ത പ്രകൃതി വന്യജീവി സംരക്ഷകൻ ശ്രീ വിജയ് നീലകണ്Oൻ ഉത്ഘാടനം ചെയ്തു.ചടങ്ങിൽ ശ്രീ' വിജയ് നീലകണ്ഠനോടൊപ്പം മലബാർ ദേവസ്വം കമ്മീഷണർ ശ്രീ.പി.നന്ദകുമാർ, പന്യോട്ടില്ല നമ്പൂതിരി സുരേഷ് തന്ത്രികൾ,യജ്ഞാചാര്യൻ പ്രൊഫ. ശബരീനാഥ് ദേവപ്രിയ എന്നിവരെ പൊന്നാടയണിയിച്ചാദരിച്ചു. വിശിഷ്ട വിക്കികളുടെ മറുപടി പ്രസംഗത്തിനു ശേഷം ആശംസകൾ അർപ്പിച്ചു കൊണ്ടു് ഷാജി.എസ്.മാരാർ, ശ്രീമതി .ഗീത.വി വി ,കരുണാകരൻ നമ്പ്യാർ ,പി .വി.സദാശിവൻ, ശ്രീമതി. കെ.വി.ചന്ദ്രിക എന്നിവർ സംസാരിച്ചു. സ്വാഗത ഭാഷണം ശ്രീ .എം.സജീവൻ, ആഘോഷക്കമ്മറ്റി സെക്രട്ടരിയും നന്ദി പ്രകാശനം ശ്രീ .ദേവരാജൻ അവർകളും നടത്തി .തുടർന്ന് യജ്ഞാചര്യൻ ഭാഗവത സപ്താഹത്തിൻ്റെ മാഹാത്മ്യത്തെക്കുറിച്ച് വിശദമായ ഒരു പ്രഭാഷണം നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്