Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ സി.ആർ.സി. ഹാളിൽ സ്നേഹ ദീപം തെളിയിച്ചു

മയ്യിൽ സി.ആർ.സി. ഹാളിൽ സ്നേഹ ദീപം തെളിയിച്ചു

മയ്യിൽ: കണ്ണൂരിൽ വെച്ചു നടക്കുന്ന ആദ്യ ഇന്ത്യൻ ലൈബ്രറി കോൺഗ്രസ്സിന്റെ ഭാഗമായി മയ്യിൽ സി.ആർ.സി. ഹാളിൽ ലൈബ്രറി കോൺഗ്രസ് സംഘാടക സമിതി ജനറൽ കൺവീനർ ശ്രീ.ടി.കെ ഗോവിന്ദൻ മാസ്റ്റർ സ്നേഹദീപം തെളിയിച്ചു. ലൈബ്രറി കോൺഗ്രസ്സിന്റെ മുന്നൊരുക്കങ്ങളും, അതിന്റെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലായ മതനിരപേക്ഷതയുടേയും മാനവീകതയുടേയും സന്ദേശവുമായാണ് ദീപം തെളിയിച്ചത്. ചടങ്ങിൽ പി.കെ പ്രഭാകരൻ, കെ.കെ ഭാസ്കരൻ  എന്നിവർ സംസാരിച്ചു.





0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്