സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

മുല്ലക്കൊടി സി.ആർ.സി. നാടകഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
ജനുവരി 25 മുതൽ 29 വരെ നടക്കുന്ന മുല്ലക്കൊടി സി.ആർ.സി. നാടകഫെസ്റ്റിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം വിസ്മയ ചെയർമാൻ പി.വി.ഗോപിനാഥ് മുല്ലക്കൊടിയിൽ നിർവഹിച്ചു. സംഘാടകസമിതി കൺവീനർ കെ. ഉത്തമൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.പി. മനോഹരൻ, പി. മുകുന്ദൻ, കെ.ദാമോദരൻ, പി.പത്മനാഭൻ , ഇ.പി.സുധീഷ് , ഐ.വി. സജീവൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി.ടി.സന്തോഷ് നന്ദി പറഞ്ഞു.
തുടർന്ന് ശ്രീ നിധീഷ് കയരളത്തിന്റെ നേതൃത്വത്തിൽ സംഗീതവിരുന്നും അരങ്ങേറി.
0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്