ഒരു ലക്ഷം വിദ്യാർഥികൾ ഒപ്പിട്ട ഭീമ ഹർജി നൽകും

തളിപ്പറമ്പ: കണ്ണൂർ സർവ്വകലാശാലയിൽ ഒന്നാം വർഷ ഡിഗ്രി, പിജി പ്രവേശന നടപടികൾ നിർത്തി വച്ച നടപടി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒരു ലക്ഷം വിദ്യാർഥികൾ ഒപ്പിട്ട ഭീമ ഹരജി പാരലൽ കോളേജ് അസോസിയേഷൻ കണ്ണൂർ, കാസർഗോഡ്, വയനാട് ഏരിയ കമ്മറ്റി ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ ഏറ്റുവാങ്ങി. കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും പ്രവേശന നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ
ഗവർണ്ണർ , മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഭീമ ഹരജി നൽകുന്നത്.

തളിപ്പറമ്പ നാഷണൽ കോളേജിൽ നടന്ന ചടങ്ങിൽ പി.കെ.ബി ജോയ് , എൻ വി പ്രസാദ്, ടി.കെ വിജയൻ, സി രഘു . കെ.വി.സുരേഷ്, പി. പ്രദീപൻ , എ. റിസാന, പി. നിഹാല, കെ. ജാസ്മിന , ഇസ്സത്ത് ജഹാൻ കെ വി പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്