വിദ്യാനികേതൻ ജില്ലാ കലോത്സവം ആത്മത - 2022 ന് ഇന്ന് കുറ്റ്യാട്ടൂരിൽ തുടക്കമാവും

ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 3 മണിക്ക് മയ്യിലിൽ സാംസ്കാരിക ഘോഷയാത്ര.

മയ്യിൽ: കലയുടെ കനകച്ചിലങ്ക അണിയാൻ കുറ്റ്യാട്ടൂർ ഒരുങ്ങി. ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവം (ആത്മത-2022 ) ന് ഒരുക്കങ്ങൾ പൂർത്തിയായി. (ഡിസം. 9, 10 വെള്ളി, ശനി ദിവസങ്ങളിൽ )  ഇന്നും നാളെയുമായി കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിലാണ് കലോത്സവം. ഇന്ന് (വെള്ളി) ഉച്ചയ്ക്ക് 2.30 :ന് നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ കലോത്സവത്തിന് തുടക്കമാകും. ഘോഷയാത്ര ചെക്യാട്ട്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്ത് നിന്നും ആരംഭിച്ച് മയ്യിൽ പട്ടണം വഴി കണ്ടക്കൈറോഡിൽ സമാപിക്കും. വൈകുന്നേരം 4 മണിക്ക് ഉദ്ഘാടന സമ്മേളനവും കലാപരിപാടികളും നടക്കും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിലധികം കലാപ്രതിഭകൾ വിവിധ മത്സരയിനങ്ങളിലായി മാറ്റുരയ്ക്കും.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്