Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചുറ്റുവിളക്കിന് പരിസമാപ്തി

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ചുറ്റുവിളക്കിന് പരിസമാപ്തി

കണ്ണാടിപ്പറമ്പ്: വടക്കേ മലബാറിലെ പ്രമുഖ ധർമ്മശാസ്താ ക്ഷേത്രമായ കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നവംബർ 16 മുതൽ ആരംഭിച്ച മണ്ഡല വിശേഷാൽ പൂജ ചടങ്ങുകൾ ചുറ്റുവിളക്കുത്സവത്തോടെ സമാപിച്ചു. എല്ലാ ദിവസവും ഗണപതി ഹോമം, ഒറ്റ കലശം പൂജിച്ച് ആടൽ ,നിറമാല, സ്വാമിമാരുടെ ഭജന എന്നിവ ഉണ്ടായിരുന്നു. ധനു 10 ദിനമായ തിങ്കളാഴ്ച രാവിലെ മുതൽ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റ മുഖ്യകാർമികത്വത്തിൽ നവക പൂജ, നവകാഭിഷേകം, വിശേഷാൽ ഉച്ച: പൂജ തുടർന്ന് വടക്കേ കാവിൽ കലശം, വൈകു: നിറമാല, ചുറ്റുവിളക്ക് തെളിയിക്കൽ, നാറാത്ത് മുച്ചിലോട്ട് കാവിൽ നിന്നും എഴുന്നള്ളത്ത്, തിരുവായുധം എഴുന്നള്ളത്ത്, പ്രസാദ വിതരണത്തോടെ ചുറ്റുവിളക്കിന് പരിസമാപ്തിയായി.



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്