കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോൽസവം


1 ദിവസമായ (01.01.2023) ഞായറാഴ്ച രാവിലെ 7 മണിക്ക് ഗണപതിഹോമവും മറ്റ് വിശേഷാൽ പൂജകളും ക്ഷേത്രം തന്ത്രി ബ്രഹമ്മശ്രീ കാട്ടുമാടം എളേടത്ത് ഇശാനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ഉത്സവ കൊടിയേറ്റവും

രാവിലെ 9.30 ന് : തിരുവപ്പന മഹോത്സവ ആഘോഷവും സൗജന്യ ആയുർവേദ ചികിത്സാവിഭാഗത്തിന്റെ 11 -ാം വാർഷികാഘോഷത്തിന്റെയും ഉദ്ഘാടന സഭ ആഘോഷകമ്മിറ്റി ചെയർമാൻ ശ്രീ.എ.ബാലകൃഷ്ണൻ സ്വാഗതം പറയും. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.രമേശന്റെ അധ്യക്ഷതയിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ശ്രീ.പി.നന്ദകുമാർ ഉദ്ഘാടനം ചെയ്യും.

ആഘോഷകമ്മിറ്റി ട്രഷർ ശ്രീ.ടി.ഗംഗാധരൻ മാസ്റ്റർ നന്ദി പറയും. തുടർന്ന് പ്രമുഖ നാട്ടുവൈദ്യർ പങ്കെടുക്കുന്ന സെമിനാർ വൈകു: 4 മണിക്ക് മുത്തുക്കുടയുടെയും വാദ്യമേളത്തിന്റെയും അകമ്പടിയോടുകൂടി പുല്ലുപ്പി അംബേദ്കർ കോളനിയിൽ നിന്നും ചേമ്പനാൽ തട്ടുപറമ്പ് ശ്രീ പൊട്ടൻ ദേവസ്ഥാനത്തു നിന്നും കലവറ സംഘങ്ങൾ പുറപ്പെടുന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര

വൈകുന്നേരം 6 മണിക്ക് യോഗയും ശാരീരിക മാനസിക ആരോഗ്യവും എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം കണ്ണൂർ യോഗ ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി എം.രാമചന്ദ്രൻ അവതരിപ്പിക്കുന്ന യോഗ ഡാൻസ് പ്രദർശനവും നടക്കും.

7.30 ന് മാതോടം ഭാവചാരുത കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്ത്വങ്ങൾ

രണ്ടാം ദിവസമായ 02.01.2023 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശ്രീചന്ദ്, ഹോസ്പിറ്റൽ കണ്ണൂരിന്റെ നേതൃത്വത്തിൽ കാർഡിയോളജി, ഓർത്തോ ഡോക്ടർമാർ പങ്കടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്. രാത്രി 7.30ന് അഥീന അവതരിപ്പിക്കുന്ന നാടൻ പാട്ട് മേള "തിറയാട്ടം"

മൂന്നാം ദിവസം (03.01.2023) രാത്രി 7.00 മണിക്ക് കണ്ണൂർ വിവ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന വമ്പിച്ച ഗാനമേള.

നാലാം ദിവസമായ 04.01.2023 ബുധനാഴ്ച രാത്രി 7.00 മണിക്ക് വള്ളുവൻകടവ് യുവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വള്ളുവൻകടവ് ദേശവാസികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ

05.01.2023 വ്യാഴാഴ്ച അഞ്ചാം ദിവസം രാവിലെ 7 മണിക്ക് ബ്രഹമ്മശ്രീ പാമ്പൻ മേക്കാട് ഇല്ലത്ത് വല്ലഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നഗസ്ഥാനത്ത് നിവേദ്യവും, പൂജയും, നൂറും പാലും നൽകി സർപ്പബലി.

ആറാം ദിവസമായ വെള്ളിയാഴ്ച (06.12.2023) വൈകുന്നേരം 6 മണിക്ക് ശ്രീ പി.വി പത്മനാഭൻ ഗുരുക്കളുടെ ശിക്ഷണത്തിൽ ഏഴിമല സഞ്ജീവനി കളരിസംഘം അവതരിപ്പിക്കുന്ന കളരി അഭ്യാസ പ്രദർശനം, രാത്രി 7.30 കൊല്ലം അവിഷ്കാര അവതരിപ്പിക്കുന്ന നാടകം ദൈവംതൊട്ട് ജീവിതം.

07.01.2023 മഹോൽസവ ദിവസമായ ഏഴാം ദിവസം വൈകുന്നേരം 5.30ന് പാനൂർ വാഗ്ടാനന്ദ വനിതാ കോൽക്കളി സംഘം അവതരിപ്പിക്കുന്ന കോൽക്കളി, രാത്രി 7.00 മണിക്ക് ഏഷ്യാനെറ്റ് ഫ്ലവേഴ്‌സ് കോമഡി ഉത്സവം മറ്റു നിരവധി ചാനലിലൂടെ ശ്രദ്ധയനായ രഘുലാൽ കോഴിക്കോട് അവതരിപ്പിക്കുന്ന മെഗാഷോ, വൈകുന്നേരം 6 മണിക്ക് ഗുളികൻ വെള്ളാട്ടം, രാത്രി 9 മണിക്ക് എളേടത്ത് ഭഗവതിയുടെ വെള്ളാട്ടം, രാത്രി 10 മണിക്ക് വമ്പിച്ച ആഘോഷത്തോടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ മീനമൃത് എഴുന്നള്ളത്ത്, രാത്രി 11 മണിക്ക് കളിക്കപ്പാട്ട്, രാത്രി 11.30ന് കലശം എഴുന്നള്ളത്ത് തുടർന്ന് വമ്പിച്ച കരിമരുന്ന് പ്രയോഗവും നടക്കും.

എട്ടാം ദിവസമായ 08.01.2023 ഞായറാഴ്ച പുലർച്ചെ 4 മണിക്ക് ഗുളികൻ തിറ, 5 മണിക്ക് തിരുവപ്പനയും വെള്ളാട്ടവും, രാത്രി 8 മണിക്ക് ഭഗവതിയുടെ തിറ വൈകുന്നേരം ഉത്സവ കൊടിയിറക്കൽ ഉത്സവ സമാപനം എന്നിങ്ങനെ നടക്കും.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്