Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

മയ്യിൽ പഞ്ചായത്തിലെ ദ്വിദിന സഹവാസ ക്യാമ്പിന് കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ തുടക്കമാവും 

മയ്യിൽ : മയ്യിൽ ഗ്രാമപഞ്ചായത്ത് സ്‌കൂളുകളിൽ നടപ്പാക്കുന്ന കുട്ടികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പിന് കയരളം നോർത്ത് എ എൽ പി സ്‌കൂളിൽ തുടക്കമാകും. നവംബർ 25 വെള്ളിയാഴ്ച മയ്യിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ടി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി വി അനിത അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം രവി മാസ്റ്റർ സബ്ജില്ലാ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം വി അജിത, പഞ്ചായത്ത് അംഗങ്ങളായ എ പി സുചിത്ര, കെ ശാലിനി, തളിപ്പറമ്പ്‌ സൗത്ത് എ ഇ ഒ സുധാകരൻ ചന്ദ്രത്തിൽ, ബി പി സി ഗോവിന്ദൻ എടാടത്തിൽ, സി ആർ സി കോഡിനേറ്റർ സി കെ രേഷ്മ, കയരളം നോർത്ത് എ എൽ പി സ്‌കൂൾ പ്രധാനാധ്യാപിക എം ഗീത എന്നിവർ ചടങ്ങിൽ പങ്കെടുക്കും. കുട്ടികളിൽ സാമൂഹ്യ ബോധം, സഹവർത്തിത്വം, നേതൃപാടവം തുടങ്ങിയവ വളർത്തുന്നത്തിനായുള്ള വിവിധ സെഷനുകൾ ക്യാമ്പിൽ അരങ്ങേറും. നവംബർ 26 ശനിയാഴ്ച വൈകുന്നേരം ക്യാമ്പ് സമാപിക്കും.

0/Post a Comment/Comments