Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL NEWS TIME

താടിയെല്ല് ഒടിഞ്ഞു, ആന്തരിക രക്തസ്രാവം; ജയത്തിന്റെ മധുരത്തിലും സൗദിക്ക് നൊമ്പരമായി ഷെഹ്‌രാനി

ദോഹ: അര്‍ജന്റീനക്ക് എതിരെ ചരിത്ര ജയം നേടിയതിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും സൗദിക്ക് വേദനയായി യാസര്‍ അല്‍ ഷെഹ്‌രാനി. ലോകകപ്പ് ഗ്രൂപ്പ് സിയിലെ അര്‍ജന്റീനക്കെതിരായ മത്സരത്തിന് ഇടയില്‍ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ച് വീണ ഷെഹ്‌രാനിയെ ജര്‍മനിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കും. 

സൗദി ബോക്‌സിനുള്ളിലേക്ക് വന്ന അര്‍ജന്റീനയുടെ ലോംഗ് ബോള്‍ പ്രതിരോധിക്കുന്നതിന് ഇടയിലാണ് ഗോള്‍കീപ്പര്‍ മുഹമ്മദ് അല്‍ ഒവൈസിയുമായി ഷെഹ്‌രാനി കൂട്ടിയിടിക്കുന്നത്. ഒവൈസിയുടെ കാല്‍മുട്ട് ഷെഹ്‌രാനിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു.  

ഷെഹ്‌രാനിയെ ഉടനെ തന്നെ സ്‌ട്രെക്ച്ചറില്‍ സ്റ്റേഡിയത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയി. താരത്തിന്റെ താടിയെല്ലിന് പൊട്ടലുണ്ട്. മുഖത്തെ എല്ലും ഒടിഞ്ഞിട്ടുണ്ട്. ആന്തരിക രക്തസ്രാവം നിര്‍ത്താന്‍ ശസ്ത്രക്രിയ വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചികിത്സക്കായി ഷെഹ്‌രാനിയെ ജര്‍മനിയിലേക്ക് കൊണ്ടുപോകാന്‍ സൗദി കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാന്‍ നിര്‍ദേശം നല്‍കി. സ്വകാര്യ വിമാനത്തിലാവും താരത്തെ ജര്‍മനിയിലേക്ക് കൊണ്ടുപോവുക.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്