ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പെരുവാമ്പ : ചീമേനി തുറന്ന ജയിലിൽ നിന്ന് ചാടിപ്പോയ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഓലയമ്പാടി പുതിയ വയൽ സ്വദേശി വി.ജെ. ജെയിംസ് തോമസിനെയാണ് പെരുവാമ്പ പുതിയ വയലിൽ ആൾ താമസമില്ലാത്ത വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സ്വന്തം മകളെ കൊലപ്പെടുത്തിയ കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയാണ് .വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്. 19 വർഷത്തോളമായി ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് വരികയാണ് ഇന്നലെ രാത്രി ചീമേനി തുറന്ന ജയിലിൽ നിന്ന് രക്ഷപ്പെടുകയും പെരുവാമ്പ പുതിയ വയലിൽ തൂങ്ങി മരിക്കുകയും ചെയ്തത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്