Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ പൊയ്യൂർ റോഡിന് സമീപം റോഡരികിലെ അരയാൽ തീയിട്ട് നശിപ്പിക്കാൻ ശ്രമം

മയ്യിൽ പൊയ്യൂർ റോഡിന് സമീപം റോഡരികിലെ അരയാൽ തീയിട്ട് നശിപ്പിക്കാൻ ശ്രമം

മയ്യിൽ പൊയ്യൂർ റോഡിന് സമീപം റോഡരികിലെ കൂറ്റൻ ആൽമരം തീയിട്ട് നശിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ സമീപത്തെ വ്യാപാരിക്കെതിരെ മയ്യിൽ പോലീസിൽ പരാതി നൽകി. പൊതുമരാമത്ത് റോഡ് വിഭാഗം അസി. എൻജിനിയറാണ് പരാതി നൽകിയത്.

ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതും പരിസരത്താകെ തണൽ ഏകുന്നതുമായ കൂറ്റൻ ആൽ മരത്തിന്റെ ചുവട്ടിൽ നിത്യേന തീയിട്ട് മരം ഉണക്കാൻ ശ്രമിക്കുക ആയിരുന്നു. മുന്നിൽ അരയാൽ ഉള്ളതിനാൽ തന്റെ കട ആരും കാണുന്നില്ലെന്നും കടയിൽ ഇരുന്നാൽ വാഹനങ്ങളെ കാണാൻ കഴിയുന്നില്ലെന്നും പറഞ്ഞാണ് ഇയാൾ തീയിട്ട് മരം ഉണക്കാൻ ശ്രമിച്ചത്. മരത്തിന്റെ അടി ഭാഗത്തെ തൊലി മുഴുവൻ കരിഞ്ഞുണങ്ങി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്