നാമ വൈഭവ ലിഖിത യജ്ഞത്തിനു നാറാത്ത് ഭാരതി ഹാളിൽ ഗംഭീര തുടക്കം

നാറാത്ത് ചിദഗ്നി സംഘടിപ്പിച്ച നാമ വൈഭവയജ്ഞ ലിഖിത സമർപ്പണം കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

നാറാത്ത് : ലളിതാ സഹസ്രനാമത്തിലെ ആയിരം സ്തോത്രങ്ങളും , ആയിരം നാമാവലിയും എഴുതി സമർപ്പിക്കുന്ന ലിഖിത യജ്ഞത്തിൽ നിരവധി പേർ പങ്കെടുത്തു. ചിദഗ്നി സനാതനധർമ്മ പാഠശാല ചെയർമാൻ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സ്വദേശത്തും വിദേശത്തു നിന്നും നിരവധി പേർ യജ്ഞത്തിൽ പങ്കാളിയായി. മലയാളം, സംസ്കൃതം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ സഹസ്രനാമം എഴുതി സമർപ്പിക്കുക എന്ന പ്രത്യേകതയും നാമ വൈഭവയജ്ഞത്തിനുണ്ട്.

നാറാത്ത് ഭാരതി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച അഞ്ച് വനിതകൾക്ക് ചിദഗ്നി വനിതാ രത്ന പുരസ്കാരം നൽകി ആദരിച്ചു. ജയശ്രീ ജയരാജ് (ജ്യോതിഷം) പ്രിയ പ്രമോദ് (ലോക പഞ്ചഗുസ്തി ചാമ്പ്യൻ ) ഡോ: പ്രമീള ജയറാം (സേവന രംഗം) ശ്രീലത വാര്യർ ( കഥകളി, തിരുവാതിര)സുജാത എൻ (മനശ്ശാസ്ത്രം) എന്നിവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്. തുടർന്നു നടന്ന സമൂഹ ലളിതാ സഹസ്രനാമ പാരായണത്തിൽ നിരവധി പേർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്