മയ്യിൽ കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി& സി.ആർ.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന മയ്യിൽ ഈസ്റ്റ് വായനക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദു ബഷീറിൻ്റെ മതിലുകൾ എന്ന പുസ്തകത്തെ അധികരിച്ച് ചർച്ച സംഘടിപ്പിച്ചു

വായനക്കൂട്ടം പുസ്തക ചർച്ച

  മയ്യിൽ  കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക് ലൈബ്രറി& സി.ആർ.സി യുടെ കീഴിൽ പ്രവർത്തിക്കുന്ന മയ്യിൽ ഈസ്റ്റ് വായനക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദു ബഷീറിൻ്റെ മതിലുകൾ എന്ന പുസ്തകത്തെ അധികരിച്ച് ചർച്ച സംഘടിപ്പിച്ചു.

   ജ്യോതി.വി.കെ.യുടെ വീട്ടുമുറ്റത്തു ചേർന്ന ചർച്ചായോഗത്തിൽ മനില. പി.കെ. പുസ്തകാവതരണം നടത്തി. ജയിൽ മതിലിനപ്പുറവും ഇപ്പുറവും നിന്ന് പരസ്പരം കാണാതെ ശബ്ദവീചികളിലൂടെ മാത്രം പരസ്പരം അറിയുന്ന രണ്ടു വ്യക്തികളുടെ അനുരാഗം കഥാനായകൻ്റെ ജയിൽ മോചനത്തോടെ മുറിഞ്ഞുപോകുന്ന  കഥ പറയുന്ന ബഷീറിൻ്റെ സൃഷ്ടി അസാധാരണമായ വായനാനുഭവം നല്കുന്നതാണെന്നു് മനില പറഞ്ഞു.

    തുടർന്നു നടന്ന ചർച്ചയിൽ കെ.കെ.ഭാസ്കരൻ, വിമല പി.കെ, യശോദ ടീച്ചർ, പി.കെ.ഗോപാലകൃഷണൻ, പി.കെ.പ്രഭാകരൻ, വിനോദിനി, വിമല.പി.കെ., വർഷ, കാവ്യ, ശ്രീലത, മീരജ, ജ്യോതി,ബിന്ദു എന്നിവർ പങ്കെടുത്തു.

 ജ്യോതി.വി.കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓമന.സി.സി സ്വാഗതവും സജിത.കെ.നന്ദിയും പറഞ്ഞു.







0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്