ആസ്ട്രോവെഞ്ച്വർ; കയരളം എ യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ബഹിരാകാശ യാത്രകളെക്കുറിച്ച് ക്ലാസ് നടത്തി

കയരളം: വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനായി മയ്യിൽ ഐ.ടി. എം കോളേജിലെ പി.ജി ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്സിലെ വിദ്യാർത്ഥികൾ കയരളം എ യു പി സ്കൂള്‍  വിദ്യാർത്ഥികൾക്കായി ബഹിരാകാശ യാത്രകളെക്കുറിച്ച് ക്ലാസ് നടത്തി.
 വിദ്യാർത്ഥികൾ നിർമ്മിച്ച റോക്കറ്റ് മാതൃകകൾ കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക എം.എം. വനജ കുമാരി, ഫിസിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ജിത.എൻ.ജി എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്