മയ്യിൽ: SKSSF കോറലായി ശാഖയുടെ സമ്മേളനവും മജ്ലിസുന്നൂർ വാർഷികവും നവംബർ 7,8 തീയ്യതികളിലായി നടന്നു...
നവംബർ 7ന് ഷെഫീഖ് ഇർഫാനിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നെയിമുദ്ദീൻ ഇർഫാനി, മുഹ്സിൻ ഇർഫാനി, യുപി അബ്ദുൽ മജീദ്, നാസിം കെ പി, നസീർ കെ, അനസ് കൊവ്വൽ എന്നിവർ സംസാരിച്ചു...
നവംബർ 8 ന് അസൈനാർ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന പരിപാടി തളിപ്പറമ്പ് MLA ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ഇ വി ഫായിസ് അലി മുഖ്യാതിഥിയായി. മുഹമ്മദ് കുഞ്ഞി കെ പി, റിയാസ് പമ്പുരുത്തി, സി വി ഇൻഷാദ് മൗലവി, മുനവർ.കെ എന്നിവർ സംസാരിച്ചു. തുടർന്ന് മൻസൂർ പുത്തനത്താണിയുടെ സൂഫി ഗാനാലാപനവും സുബൈർ തോട്ടിക്കൽ മാസ്റ്ററുടെ കഥാപ്രസംഗവും നടന്നു...

Post a Comment