മയ്യിൽ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖല സംഘടിപ്പിക്കുന്ന 'ശാസ്ത്ര സാംസ്കാരിക ഉത്സവം 2026'ന്റെ സ്വാഗതസംഘം രൂപീകരണ യോഗം മയ്യിൽ കെ.കെ. കുഞ്ഞനന്തൻ സ്മാരക പബ്ലിക്ക് ലൈബ്രററിയിൽ നടന്നു.
മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് സി. സി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് വി വി പ്രേമരാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബിജു നിടുവാലൂർ വിശദീകരണം നൽകി.
ജില്ലാ കമ്മറ്റി അംഗം കെ.കെ കൃഷ്ണൻ, പി സൗമിനി, പി.കെ ഗോപാലകൃഷ്‌ണൻ, പഞ്ചായത്ത് അംഗങ്ങളായ ടി.കെ ബാലകൃഷ്ണൻ, കെ.അജയകുമാർ, രവി നമ്പ്രം, പി.കെ. നാരായണൻ, രമേശൻ നണിയൂർ, എ. ഗോവിന്ദൻ എന്നിവർ സംസാരിച്ചു. മയ്യിൽ പഞ്ചായത്തിലെ 5, 6, 7, 8 വാർഡുകളും, കുറ്റിയാട്ടൂർ പഞ്ചായത്തിലെ ഒന്നാം വാർഡും ചേർന്ന പ്രദേശത്താണ് ശാസ്ത്ര സാംസാകാരികോത്സവം സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി 2500. വീടുകളുടെ സന്ദർശനം, വീട്ടുമുറ്റ സംവാദ സദസ്സുകൾ, പാനൽ പ്രദർശനം, രാക്കൂട്ടംയുവതാ സംഗമം, പരിഷദ് സ്നേഹസംഗമം, പഠന പ്രവർത്തനങ്ങൾമേഖലാ വിജ്ഞാനോത്സവം, കലാജാഥ സ്വീകരണം, തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടക്കും.
ഭാരവാഹികൾ : പഞ്ചായത്ത് പ്രസിഡൻ്റ് സി. സിവിനോദ് കുമാർ, കെ.വി. അബ്ദുറഹിമാൻ
രക്ഷാധികാരികൾ
പി. കെ. വിജയൻ (ചെയ) വി.വി. പ്രേമരാജൻ (കൺ)

Post a Comment